ആയുസറിയാന്‍ ഇനി ജ്യോത്സരെ കാണേണ്ട കാര്യമില്ല. ജ്യോത്സരേക്കാളും കിറുകൃത്യമായി ആയുസ് പ്രവചിക്കാന്‍ ഡിഎന്‍എയ്ക്ക് കഴിയുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍.
ഡിഎന്‍എയിലെ ജൈവഘടികാരത്തിന് മനുഷ്യര്‍ എത്രകാലം ജിവിക്കുമെന്ന് പ്രവചിക്കാന്‍ കഴിയും. ഡിഎന്‍എയിലെ മീഥൈലേഷന്‍ എന്നറിയപ്പെടുന്ന രാസമാറ്റങ്ങള്‍ ഒരു വ്യക്തിയുടെ ജൈവ പ്രായം മനസിലാക്കാന്‍ സഹായിക്കും.
ഒരാളുടെ ജൈവ പ്രായം അയാളുടെ യഥാര്‍ത്ഥ വയസിനേക്കാള്‍ കൂടുതലാണെങ്കില്‍ അയാള്‍ തന്റെ ആയുസിന്റെ അവസാന ഘട്ടത്തിലാണെന്ന് ഉറപ്പിക്കനാകുമെന്ന് ഗവേഷകര്‍ പറയുന്നു.
എന്നാല്‍ വ്യക്തികളുടെ ജൈവ പ്രായത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ഏതൊക്കെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഇതിനായി കൂടുതല്‍ പഠനങ്ങള്‍ നടന്ന് വരികയയാണെന്നും എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ഡോ. റിക്കാഡോ മാരിയോണി പറഞ്ഞു.
എഡിന്‍ബര്‍ഗ്, ക്വീന്‍സ്‍ലാന്റ്, ഹാര്‍വാര്‍ഡ്, ബോസ്റ്റണ്‍ എന്നീ യൂണിവേഴ്സിറ്റികളിലെ ഗവേഷകര്‍ സംയുക്തമായാണ് ഈ കണ്ടെത്തലിന് ചുക്കാന്‍ പിടിച്ചത്. 5,000 ആളുകളില്‍ 14 വര്‍ഷത്തോളം നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ഈ കണ്ടെത്തല്‍ വൈദ്യശാസ്ത്ര രംഗത്ത് ഒട്ടേറെ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നും മനുഷ്യായുസിനെക്കുറിച്ചും വാര്‍ദ്ധക്യത്തെക്കുറിച്ചും കൂടുതല്‍ മനസിലാക്കാന്‍ സഹായിക്കുമന്ന് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ഇയാന്‍ ഡിയറി അറിയിച്ചു.
ജീനോം ബയോളജി എന്ന ശാസ്ത്ര ജേണലില്‍ പഠനഫലങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
0 comments:
Post a Comment