ഡിസംബര്‍ 21 മുതല്‍ 6 ദിവസത്തേക്ക് ഭൂമിയില്‍ സൂര്യനുദിക്കില്ല

എല്ലാം കരുതിവെച്ചോളൂ, ഈ വരുന്ന ഡിസംബറില്‍ ആറു ദിവസത്തേക്ക് ഭൂമി കൂരിരുട്ടിലാവും. പറയുന്നത് ലോകോത്തര സ്പേസ് ഏജന്‍സിയായ നാസയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്ന ഒരു സന്ദേശമാണിത്.
നാസയുടെ ഇ-മെയില്‍ സന്ദേശം ഇങ്ങനെ‘നാസയുടെ തലവന്‍ ചാള്‍സ് ബോള്‍ഡന്‍ പൊതുജനങ്ങളോട് പരിഭ്രാന്തരാവാതിരിക്കാന്‍ ആവശ്യപ്പെടുന്നു. ആറ് ദിവസം ഭൂമി മുഴുവന്‍ ഇരുട്ടിലായിരിക്കും. അമേരിക്കന്‍ സ്പേസ് ഏജന്‍സിയായ നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും സംയുക്തമായാണ് ഈ അറിയിപ്പ് ജനങ്ങള്‍ക്ക് നല്‍കുന്നത്’.
ഈ വരുന്ന ഡിസംബര്‍ 21 മുതല്‍ ആറു ദിവസത്തേക്ക് ഭൂമി മുഴുവന്‍ ഇരുള്‍ വ്യാപിക്കും. പ്രപഞ്ചത്തിലുണ്ടാവുന്ന സൂര്യക്ഷോഭത്തിന്റെ പ്രതിഫലനമായാണ് ഇത് സംഭവിക്കുക. ഇങ്ങനെയൊരു സൂര്യക്ഷോഭം കഴിഞ്ഞ 50 വര്‍ഷത്തിനു ശേഷമുള്ള ഏറ്റവും വലുതാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ജനങ്ങളോട് പരിഭ്രാന്തരാവരുതെന്ന് നാസ മുന്നറിയിപ്പ് നല്‍കിയിരിക്കയാണ്. വേണ്ടത്ര വെളിച്ചവും ഭക്ഷണവും കരുതിവെക്കാനും അമേരിക്കന്‍ സ്പേസ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. ഇത് കേവലമൊരു പ്രകൃതി പ്രതിഭാസം മാത്രമാണെന്നും ലോകാവസാനമല്ലെന്നും നാസ സ്ഥിരീകരിക്കുന്നു.  ഇത് സ്വാഭാവികമായി സംഭവിക്കുന്ന സൌരയൂഥ പ്രതിഭാസമാണ്. ഗ്രഹങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് സൂര്യനെ മറയുന്നതു മൂലം ഭൂമിയിലേക്ക് പ്രകാശം എത്താതിരിക്കുകയാണെന്നും ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു.
എന്നാല്‍ ഈ വാര്‍ത്ത ശൂദ്ധ അസംബന്ധമാണെന്നാണ്നാസ തന്നെ സ്ഥിരീകരിക്കുന്നത്.  ഹസ്ലേഴ്‍സ് ഡോട്ട് കോം എന്ന എന്റര്‍ടെയ്‍ന്‍മെന്റ് വെബ്സൈറ്റില്‍ തമാശയായി നല്‍കിയ വ്യാജ വാര്‍ത്ത നെറ്റിസണ്‍സിനിടയില്‍ പ്രചരിക്കുകയാണെന്നു പോലും.
ഹസ്‍ലേഴ്സ് ഡോട്കോം ഒരു തമാശ പോര്‍ട്ടലാണെന്നും അതില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ കാര്യമാക്കേണ്ടതില്ലെന്നും പോര്‍ട്ടലിന്റെ അധികാരികള്‍ തന്നെ വാര്‍ത്താ കുറിപ്പിരിക്കയാണ് ഇപ്പോള്‍. എന്നാല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന രൂപത്തില്‍ നാസയുടെ തലവന്‍ ചാള്‍സ് ബോള്‍ഡന്റേതായി പ്രചരിക്കുന്ന യൂട്യൂബ് വീഡിയോ ഇപ്പോഴും ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്.

0 comments:

Post a Comment

 

Meet The Author

Hi there, i'm Isham Azad, am a Web Developer and Designer From Bangalore. If You Want to Know More About Me Here My Official Website Link Click and Check it :) Click here for My Official Website "The web should be free from annoying distractions"

Contact Form

Name

Email *

Message *

Total Pageviews

Isham Azad Official Facebook Page  I-Web (Web Solution) Quit Smoking Have a Normal Life Dude  I Miss You